കനത്ത മഴയില്‍ മെക്സിക്കോയുടെ വടക്കുകിഴക്ക്, തെക്കു പടിഞ്ഞാറ് പ്രദേശങ്ങളായ പല നഗരങ്ങളും വെള്ളത്തിനടിയിലായി. മെക്സിക്കന്‍ ഗവണ്‍മെന്റ് പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.
ഇതിനോടകം തന്നെ 23000 പേര്‍ക്ക് വീടുകള്‍ നഷ്ട്പ്പെട്ടതായി സര്‍ക്കാര്‍ വ്യക്തമാക്കി. പല പ്രധാന ഹൈവേകള്‍ പലതും തകര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.