ഫേസ്‌ബുക്കില്‍ അശ്ലീലം: പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു

ജലന്ധര്‍| WEBDUNIA|
PRO
PRO
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ദമ്പതികളുടെ മകളും ജമ്മു സ്വദേശിനിയുമായ പെണ്‍കുട്ടി ചെയ്തു. ഫേസ്‌ബുക്കില്‍ അശ്ലീലം എഴുതിയതില്‍ മനം‌നൊന്താണ് ജലന്ധറിലെ മെഹര്‍ ചന്ദ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി രക്ഷാ ശര്‍മ്മ കോളജ് ഹോസ്‌റ്റലില്‍ തൂങ്ങിമരിച്ചത്.

ആത്മഹത്യക്ക് കാരണക്കാരെന്ന് കരുതുന്ന രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്‌തു. എഞ്ചിനീയറിംഗ് ബിരുദധാരികളായ ലൌപ്രീത്, ദീപക് സൈനി എന്നിവരാണ് രക്ഷയുടെ ഫേസ്‌ബുക്കില്‍ അശ്ലീലം എഴുതിയതെന്ന് പെണ്‍കുട്ടിയുടെ കൂട്ടുകാരി പൊലീസിനോട് പറഞ്ഞു. ഇതുമൂലം രക്ഷ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. രക്ഷയുടെ ആതമഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്.

ഹോസ്റ്റലില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിനിടയിലാണ് രക്ഷ മുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. സഹവാസി കുറച്ച് ദിവസങ്ങളായി അവധിയെടുത്തതിനെ തുടര്‍ന്ന് രക്ഷ മുറിയില്‍ ഒറ്റയ്ക്കായിരുന്നു.

ആത്മഹത്യക്കുറിപ്പ് കിട്ടിയതിനു ശേഷം എസ്‌പി ബല്‍കര്‍ സിംഗ് രക്ഷയുടെ കൂട്ടുകാരികളെ ചോദ്യം ചെയ്തപ്പോഴാണ് യുവാക്കള്‍ പെണ്‍കുട്ടിയുടെ ഫേസ്‌ബുക്കില്‍ അശ്ലീലം എഴുതിയെന്ന് മനസിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :