ട്രെയിനില്‍ വീണ്ടും പീഡനശ്രമം: ജവാന്‍ അറസ്റ്റില്‍

തൃശൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
തിരുവനന്തപുരം- ചെന്നൈ മെയിലില്‍ വച്ച് പത്തനംതിട്ട സ്വദേശിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബി എസ് എഫ് ജവാന്‍ പിടിയില്‍. ആലപ്പുഴ സ്വദേശി സത്യനെയാണ് റെയില്‍‌വെ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ട്രെയിനില്‍ വച്ച് നടക്കുന്ന നാലാമത്തെ പീഡനശ്രമമാണ് ഇത്.

തൃശൂരില്‍ വച്ചാണ് സത്യന്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പാലക്കാട് വച്ചാണ് റെയില്‍വേ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസില്‍ എഞ്ചിനിയറിംഗ് വിദ്യാഥിനിയെ ശല്യം ചെയ്തതിന് കോട്ടയം എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയ്മോനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :