കൊച്ചി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പറവൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസിലെ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ പറവൂര്‍ വാണിയക്കാട് ചൗതി പറമ്പില്‍ സുധീറി(40)നെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അന്‍പതിനായിരം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
ബാലപീഡനം, ബലാത്സംഗം, വധഭീഷണി എന്നിവയാണ് ഇയാള്‍ക്കുമേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. കേസ് അപൂര്‍വത്തില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ നാല്‍പ്പത്താറ് സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനും പിന്നീട് കൂറ് മാറി.
ഇരുന്നൂറിലധികം പേര്‍ പ്രതികളായ കേസില്‍ ഇരുപതോളം കുറ്റപത്രങ്ങളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ എല്ലാ കേസുകളിലും പിതാവ് പ്രതിയാണ്. പറവൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയ കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണയാണു നടത്തിയത്.