വിന്‍‌ഡോസില്‍ ഇനി ഫേസ്‌ബുക്ക് മെസഞ്ചറില്ല

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ ഇനി മെസഞ്ചര്‍ ആപ്ലിക്കേഷന്റെ സേവനം ലഭിക്കില്ലെന്ന് ഫേസ്ബുക്ക്. ആപ്ലിക്കേഷനില്‍ പ്രത്യക്ഷപ്പെട്ട ഒരു സന്ദേശത്തിലൂടെയാണ് ഫേസ്ബുക്ക് ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചതെന്ന് പിസി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 മാര്‍ച്ച് മൂന്ന് വരെയെ ഫേസ്ബുക്ക് മെസഞ്ചര്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുകയുള്ളു.

ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചപ്പോള്‍ ആദ്യം ഉള്‍പ്പെടുത്തിയത് വിന്‍ഡോസിലായിരുന്നു. പത്ത് ലക്ഷത്തോളം ആളുകള്‍ ഫേസ്ബുക്ക് മെസഞ്ചര്‍ വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിന്‍ഡോസില്‍ മെസഞ്ചറിനുള്ള സപ്പോര്‍ട്ട് എടുത്ത് കളഞ്ഞെങ്കിലും വിന്‍ഡോസ് ഫോണുകള്‍ക്കായുള്ള ഫേസ്ബുക്ക് മെസഞ്ചറിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ 23ന് ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരുന്നു വിന്‍ഡോസ് ഫോണുകള്‍ക്കുള്ള മെസഞ്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :