ഫേസ്ബുക്കില്‍ അശ്ലീലസന്ദേശം; പതിനാലുകാരി ജീവനൊടുക്കി

മുംബൈ| WEBDUNIA|
PRO
ഫേസ്ബുക്കില്‍ അശ്ലീലസന്ദേശം കണ്ടതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരി മുംബൈയില്‍ തൂങ്ങി മരിച്ചു. കാണ്ടിവ്ലി സ്വദേശിനിയായ പെണ്‍കുട്ടിയാണ് ചൊവ്വാഴ്ച വൈകിട്ട് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

നാലുദിവസം മുമ്പ് പരിചയക്കാരനായ ചെറുപ്പക്കാരന്‍ ഫേസ്ബുക്കില്‍ അശ്ലീലസന്ദേശമയച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും വീട്ടുകാരും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ പരാതി കാര്യമായി എടുത്തില്ല. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് പഠിക്കാന്‍ കിടപ്പുമുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. അമ്മ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അച്ഛന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചെറുപ്പക്കാരന്‍ അശ്ലീല സന്ദേശമയക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തതിനാലാകാം ആത്മഹത്യയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :