ഡാര്‍ജിലിങ് മേഖലയുടെ വികസനത്തിന് സമാധാനം നിലനിര്‍ത്താനുള്ള ആഹ്വാനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി ഡാര്‍ജിലിങ്ങിലെത്തി.
ഡാര്‍ജിലിങ് കുന്നുകളിലെ വികസന പ്രക്രിയ തടസ്സപ്പെട്ടതില്‍ എനിക്ക് ഖേദമുണ്ട്. പ്രദേശത്തെയും സംസ്ഥാനത്തെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മമത പറഞ്ഞു.
ഡാര്‍ജിലിങ്ങിന്റെ പ്രധാന വരുമാന മാര്‍ഗമായ വിനോദസഞ്ചാരം സാധാരണനിലയിലാകാന്‍ സമാധാനവും സഹകരണവും അത്യാവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ലെപ്ച ഡെവലപ്മെന്റ് ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ മമത പറഞ്ഞു.
റോഡുകള്‍, വൈദ്യുതി, അടിസ്ഥാനസൗകര്യം എന്നീ മേഖലകളില്‍ ഡാര്ജിലിങ്ങിനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മമത പറഞ്ഞു. വൈദ്യുതിക്ക് 103 കോടിയും ദേശീയപാതാ വികസനത്തിന് 29 കോടിയുമാണ് നീക്കിവെച്ചതെന്ന് മമത അറിയിച്ചു.
പ്രത്യേക സംസ്ഥാനത്തിനായുള്ള ഡാര്‍ജിലിങ് പ്രക്ഷോഭത്തിന് താത്കാലിക വിരാമമായ പശ്ചാത്തലത്തിലാണ് മമത അനുനയത്തിന്റെ ഭാഷയയുമായി പ്രദേശത്തെത്തിയത്.