എന്‍.ഡി.എ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് വാഹനപകടത്തില്‍ നിന്ന് പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. വെസ്റ്റ് ബംഗാളിലെ നദിയ ജില്ലയില്‍ വെച്ച് ഫെണാണ്ടസിന്‍റെ കാര്‍ അദ്ദേഹത്തിന്‍റെ വാഹന വ്യൂഹത്തിലെ പൈലറ്റു വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒരു ആശുപത്രിയിയുടെ പത്താം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ഫെര്‍ണാണ്ടസിന് അപകടം സംഭവിച്ചത്. ഒരു റിക്ഷ മുന്‍പിലേക്ക് വന്നതു മൂലം പൈലറ്റ് വാന്‍ സഡന്‍ ബ്രേക്കിട്ടപ്പോള്‍ ഫെര്‍ണാണ്ടസിന്‍റെ കാറിന്‍റെ പിറകില്‍ ഇടിക്കുകയായിരുന്നു. കുറഞ്ഞ വേഗതയിലായിരുന്നു ഫെര്‍ണാണ്ടസിന്‍റെ വാഹന വ്യൂഹം സഞ്ചരിച്ചിരുന്നത്. ഫെര്‍ണാണ്ടസിന്‍റെ കാറിന് ചെറിയ തകരാര്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ.
ഫെര്‍ണാണ്ടസും സംഘവും പിന്നീട് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.