പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം: കെജ‌്‌രിവാളിനെ കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ അരവിന്ദ് കെജ‌്‌രിവാളിനെയും മറ്റ് അഞ്ചു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. എന്നാല്‍ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
പ്രധാമന്ത്രിയുടെയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെയും വസതികള്‍ ഘരാവോ ചെയ്യാനുള്ള കെജ്‌രിവാളിന്റെയും സംഘത്തിന്റെയും നീക്കത്തിന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം തന്നെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ഇവര്‍ പ്രതിഷേധത്തിന് മുതിരുകയായിരുന്നു.
കെജ‌്‌രിവാളിനെയും ഗോപാല്‍ റായിയെയും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനീഷ് ശിശോദിയ, കുമാര്‍ വിശ്വാസ് എന്നിവരെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയുടെ മുന്നില്‍ നിന്നും സഞ്ജയ് സിംഗിനെ ഗഡ്കരിയുടെ വസതിക്ക് മുന്നില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി നടന്നെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടേയും ഗഡ്ക്കരിയുടേയും വസതികള്‍ ഘരാവോ ചെയ്യാന്‍ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന തീരുമാനിച്ചത്. അഴിമതിക്കാര്യത്തില്‍ ഇരു നേതാക്കളും തുല്യരാണ് എന്നാരോപിച്ചാണിത്.