ഭോപ്പാല്‍|
സജിത്ത്|
Last Modified ഞായര്‍, 28 മെയ് 2017 (09:46 IST)
അമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ ദിവസക്കൂലി നല്‍കിയാണ് ആളെക്കൂട്ടിയതെന്ന് റിപ്പോര്‍ട്ട്. സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്നുമാണ് ഒരാള്‍ക്ക് 500 രൂപം വീതം കൂലി നല്‍കിയതെന്നും മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചാണ് ഇത്തരത്തില്‍ ചെയ്തതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അരലക്ഷത്തിലധികം പേര്‍ പങ്കെടുത്ത റാലിയില്‍ ആളെക്കൂട്ടുന്നതിന് 25 കോടിയോളം രൂപയിലധികമാണ് ബിജെപി സര്‍ക്കാര്‍ ചെലവാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നര്‍മ്മദായാത്രയിലാണ് ഈ സംഭവം അരങ്ങേറിയത്. പരിപാടിയുടെ സമാപനസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നാണ് ബിജെപി കൂലിക്ക് ആളെക്കൂട്ടിയത്. സ്വച്ഛ് ഭാരത് മിഷന്‍ രേഖകളില്‍ പരിശീലന പരിപാടി എന്ന് കാണിച്ചായിരുന്നു ഫണ്ട് ദുര്‍വിനിയോഗം. ഈ മാസം 15 നടന്ന റാലി മൂലം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.