കണ്ണൂരില്‍ സ്വന്തം നിലയില്‍ കളക്‍ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കും: സുബ്രഹ്മണ്യൻ സ്വാമി

കണ്ണൂരില്‍ സ്വന്തം നിലയില്‍ കളക്‍ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കും: സുബ്രഹ്മണ്യൻ സ്വാമി

   Subramanian Swamy , Kannur , BJP , pinarayi vijayan , RSS , murder , kill , death , Narendra modi , ബിജെപി , സുബ്രഹ്മണ്യൻ സ്വാമി , കേന്ദ്രസർക്കാർ , ആര്‍ എസ് എസ് , നരേന്ദ്ര മോദി
കൊച്ചി| jibin| Last Modified ശനി, 27 മെയ് 2017 (20:32 IST)
കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ പിന്നോട്ടില്ലെന്ന നിലപാടുമായി ബിജെപി. ബിജെപി നേതാവ് ഡോ സുബ്രഹ്മണ്യൻ സ്വാമിയാണ് ഇപ്പോല്‍ പ്രസ്‌താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ പ്രശ്നത്തിൽ വെറുതെയിരിക്കില്ല. വേണ്ടിവന്നാല്‍ ജില്ലയില്‍ സ്വന്തം നിലയിൽ കളക്ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസും ജില്ലാ മജിസ്ട്രേട്ടും നീതിയുക്തമായി പ്രവത്തിച്ചില്ലെങ്കിൽ ആർട്ടിക്കിൾ 247 അനുസരിച്ച് സീനിയർ ഐഎഎസ് ഓഫീസറെ ജില്ലാ കളക്ടറായി കേന്ദ്രസർക്കാരിന് സ്വന്തം നിലയിൽ നിയമിക്കാം. ഈ ജില്ലാ മജിസ്ട്രേട്ട് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ബിജെപി ബൗദ്ധിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ കലൂർ എജെ ഹാളിൽ സംഘടിപ്പിച്ച ഉണരുന്നു കേരളം ദേശീയ ധാരയിലേക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :