നിരോധനങ്ങള്‍ തുടരുന്നു; വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്രത്തിന്റെ നിയന്ത്രണം

  pets sale , Narendra modi , BJP , modi , beef , caw , കേന്ദ്ര സര്‍ക്കാര്‍ , കന്നുകാലി , നായ്‌ക്കളെയും പൂച്ചകളെയും , ളർത്തു മൃഗങ്ങള്‍
ന്യൂഡൽഹി| jibin| Last Modified ശനി, 27 മെയ് 2017 (16:00 IST)
കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു നിരോധിച്ചതിന് പിന്നാലെ വളർത്തുമൃഗങ്ങളായ
നായ്‌ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

എട്ട് ആഴ്ചയിൽ താഴെ പ്രായമുള്ള നായ്‌ക്കളും പൂച്ചകളുമാണ് പുതിയ നിയമത്തില്‍ കീഴില്‍ കൊണ്ടുവരുന്നത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം – 1960 അനുസരിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.

നായ്‌ക്കളെയും പൂച്ചകളെയും വിൽക്കുന്ന കടകളിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ വിൽപനയ്ക്കായി ഇവയെ പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.

വളർത്തു മൃഗങ്ങളെ പ്രജനനം നടത്തി വിൽക്കുന്നവർ സംസ്ഥാന മൃഗക്ഷേമ ബോർഡിൽ റജിസ്റ്റർ ചെയ്തു സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഇതു കടകൾക്കു പുറത്തു പ്രദർശിപ്പിക്കണം. വാങ്ങുകയും വിൽക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങളും കടകളിൽ സൂക്ഷിക്കണം.

മൃഗങ്ങളെ എവിടെനിന്ന്, എപ്പോൾ ലഭിച്ചു; ആർക്ക്, എപ്പോൾ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം. പ്രായപൂർത്തിയാകാത്തവരും മാനസിക ദൗർബല്യമുള്ളവരും മൃഗപരിപാലകരായി റജിസ്റ്റർ ചെയ്യുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :