പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്നും മോഡിയാണ് സ്ഥാനാര്‍ഥിയെന്നും രാജ്‌നാഥ് സിംഗിന്റെ സൂചന
ന്യൂയോര്‍ക്ക്|
WEBDUNIA|
PRO
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാകുകയാണെന്നും അതേസമയം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ പരോക്ഷ സൂചന. ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലുമായി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പാർട്ടിയുടെ അദ്ധ്യക്ഷന്‍ പ്രധാനമന്ത്രിയാകണമെന്നോ നല്ലൊരു ക്രൗഡ് പുള്ളര്‍ ആയിരിക്കണം എന്നോ നിര്‍ബന്ധമില്ല. തനിക്ക് പാര്‍ട്ടിയില്‍ വേറെ ഉത്തരവാദിത്തങ്ങളുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കുക എന്നതാണതെന്നും തിരഞ്ഞെടുപ്പിന് ഏഴു മാസം മുന്പ്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പ് ചുമതല ഏല്പിച്ചതില്‍ എന്താണ് അസാധാരണമായി ഉള്ളതെന്നും രാജ്നാഥ് സിംഗ് ചോദിച്ചു.
മോഡിയുടെ ജനപിന്തുണയും പ്രശസ്തിയും കണക്കിലെടുത്താണ് അത്തരമൊരു ചുമതല ഏല്പിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നേതാവും മോഡി തന്നെയാണെന്ന സൂചനയും രാജ്നാഥ് സിംഗ് നല്‍കി. ഗുജറാത്തില്‍ മാത്രമല്ല, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ആളാണ് മോഡിയെന്നും ബിജെപി അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാജ് നാഥ് നരേന്ദ്രമോഡിക്ക് അമേരിക്ക വിസ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.