പ്രധാനമന്ത്രി വെള്ളിയാഴ്ച രാജിവയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം:പിഎംഒ

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി അദ്ദേഹത്തിന്റെ ഓഫിസ്. ജനുവരി മൂന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കുമെന്നത് ഊഹാപോഹം ആണെന്ന് പിഎംഒ അറിയിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഓഫിസ് വ്യക്തമാക്കി.

ജനുവരി മൂന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കുമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നുമായിരുന്നു ടെലഗ്രാഫ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്താക്കുറിപ്പായി മന്‍മോഹന്‍സിംഗ് മാധ്യമങ്ങളെ രാജികാര്യം അറിയിക്കുമെന്നും രാഹുല്‍ പ്രധാനമന്ത്രിയാകുന്നതോടെ ജനപ്രിയ പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :