കടല്‍കൊല: കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 18 ജനുവരി 2013 (14:47 IST)
PRO
PRO
കൊല്ലം നീണ്ടകരയില്‍ മത്സ്യതൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
നിയമവിദഗ്ധരുമായി ചേര്‍ന്ന് ഭാവി നടപടികളേക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസ് എടുക്കാന്‍ കേരളത്തിനു അധികാരമില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, സുപ്രീംകോടതി വിധി ദോഷമില്ലാത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി വിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നിയമപ്രകാരമുള്ള വിചാരണയാണ് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നത്.