പ്രണയവിവാഹത്തിന് വിലക്കേര്‍പ്പെടുത്തിയ ഗ്രാമം!

ലക്നൗ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ഒരു ഗ്രാമത്തില്‍ പ്രണയവിവാഹത്തിന് വിലക്ക്. അസാര ഗ്രാമത്തിലാണ് പ്രണയിച്ചുള്ള വിവാഹത്തിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയാണ് ഈ തീരുമാനമെടുത്തത്.

പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ ഗ്രാമത്തില്‍ കഴിയാന്‍ അനുവദിക്കേണ്ടതില്ലെന്നും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വേറെയും വിലക്കുകളുണ്ട്. പെണ്‍കുട്ടികള്‍ ഗ്രാമത്തിലും പുറത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. 40 വയസില്‍ താഴെയുളള സ്ത്രീകള്‍ മാര്‍ക്കറ്റിലും മറ്റും പോകുന്നതിനും വിലക്കുണ്ട്.

ഇവിടുത്തെ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ തലയും മുഖവും മറയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിലക്കുകളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബാഗ്പത് എസ്പി വി കെ ശേഖര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :