പൊലീസുകാരനെ കൂട്ടം ചേര്‍ന്ന് തല്ലിയ എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

മുംബൈ| WEBDUNIA|
PRO
പൊലീസ് ഉദ്യോഗസ്ഥനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നിയമസഭയില്‍ നിന്നും അഞ്ച് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു.

കാര്‍ അമിത വേഗത്തിലോടിച്ചതിനാല്‍ എംഎല്‍എയുടെ കാര്‍ ഡ്രൈവര്‍ക്ക് 700 രൂപ പിഴ ചുമത്തിയതിനാണ് മുംബൈ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ചൊവ്വാഴ്ച എംഎല്‍എമാര്‍ ചേര്‍ന്ന് മര്‍ദ്ധിച്ചത്.

സബ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ സൂര്യ വംശിക്കാ‍ണ് എം എല്‍ എമാരുടെ മര്‍ദ്ധനമേല്‍ക്കേണ്ടി വന്നത്. എംഎന്‍എസ് എംഎല്‍എമാരായ താക്കൂര്‍,​ രാം കദം സ്വതന്ത്ര എംഎല്‍എയായ പ്രദീപ് ജയ്സ്വാന്‍ ബിജെപി എംഎല്‍എ ജയ്കുമാര്‍ റവാന്‍ ശിവസേന എംഎല്‍എ രാജന്‍ ശല്‍വി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :