പൊതു, സ്വകാര്യമേഖലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍‌വലിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
പൊതു, സ്വകാര്യമേഖലാ ബാങ്കുകളിലെ അഞ്ചുലക്ഷത്തോളം ജീവനക്കാര്‍ സെപ്തംബര്‍ 25-ന് രാജ്യവ്യാപകമായി പണിമുടക്കുന്നത് പിന്‍‌വലിച്ചു. ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചു.

ബാങ്കുകള്‍ തമ്മിലുള്ള ലയനവും അസോസിയേറ്റ് ബാങ്കുകളുടെ എസ്.ബി.ഐയിലേക്കുള്ള ലയനവും നടത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് എസ്.ബി.ഐയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ഗവണ്മെന്റും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് ബെഫി പ്രസിഡന്റ് പി.വി. ജോസ് അറിയിച്ചു.

ബാങ്കിങ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കുക, ബാങ്കുകള്‍ തമ്മിലുള്ളലയനം നിര്‍ത്തുക, കോര്‍പ്പറേറ്റുകള്‍ക്കും ബിസിനസ് ഹൗസുകള്‍ക്കും ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കുക തുടങ്ങിയവയാണ് യൂണിയന്റെ പ്രധാന ആവശ്യങ്ങള്‍.

ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :