റിസര്‍വ് ബാങ്ക് ഇടപെട്ടു: രൂപയുടെ നില മെച്ചപ്പെടുന്നു
മുംബൈ|
WEBDUNIA|
PRO
PRO
റിസര്‍വ് ബാങ്ക് ഇടപെടല്‍ മൂലം രൂപയുടെ നില മെച്ചപ്പെടുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 135 പൈസ നേട്ടത്തില്‍ 63.20 എന്ന നിരക്കിലെത്തി. രൂപയുടെ ഉയര്‍ച്ച ഓഹരി വിപണിക്കും ഗുണമായി.
രൂപയുടെ മൂല്യത്തകര്‍ച്ച സംബന്ധിച്ച ആശങ്ക നീക്കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും നടത്തിയ പ്രഖ്യാപനങ്ങളാണ് രൂപയുടെ നില മെച്ചപ്പെടാന്‍ സഹായകമായത്. റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചു.
രൂപയുടെ നില മെച്ചപ്പെട്ടത് ഓഹരി വിപണിക്കും സഹായകമായി. സെന്‍സെക്സ് 206.5 പോയിന്റും (1.13%) നിഫ്റ്റി 63.30 പോയിന്റും (1.17%) ഉയര്‍ന്നു. രൂപയുടെ മൂല്യം നാലുവര്‍ഷത്തിലെ ഏറ്റവും വലിയ ഒറ്റദിന വര്‍ധനയാണിത്.