പെന്‍ഷന്‍ മേഖലയിലും വിദേശനിക്ഷേപം വരും

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
പെന്‍ഷന്‍ മേഖലയിലും വിദേശനിക്ഷേപം വരുന്നു. പെന്‍ഷന്‍ മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇന്‍ഷുറന്‍സ്‌ മേഖലയില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ്‌ മേഖലയില്‍ 26 ശതമാനമായിരുന്നു നേരത്തേ വിദേശനിക്ഷേപം.

സമൂഹത്തിന്‍റെ എല്ലാ മേഖലയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും സാമ്പത്തിക പരിഷ്കരണ നടപടികളില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന സന്ദേശമാണ് ഇതിലൂടെ മന്‍‌മോഹന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

യശ്വന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്‍ററി കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന്‍റെ പരിധി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ണ്ണായക തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം ഉള്‍പ്പടെയുള്ള സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് കടുത്ത വിയോജിപ്പാണ് സര്‍ക്കാരിന് നേരിടേണ്ടിവന്നത്. മമതാ ബാനര്‍ജി സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുക പോലും ചെയ്തു. എന്നാല്‍ മമത പോയിട്ടും സര്‍ക്കാരിന് ഭീഷണിയൊന്നുമുണ്ടായില്ല എന്നതാണ് പുതിയ പരിഷ്കരണങ്ങള്‍ക്ക് യു പി എയ്ക്ക് ധൈര്യം നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :