പെണ്‍കുട്ടിയെ കാണാനില്ല; മുന്‍ എംഎല്‍എയുടെ മകനെതിരെ കേസ്

ലക്നൗ| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശിലെ ബിഎസ്പി മുന്‍ എംഎല്‍എയുടെ മകന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മുന്‍ എംഎല്‍എ അജയ് യാദവിന്റെ മകന്‍ വിക്രന്ത് 16-കാരിയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ഈ മാസം 15-നാണ് റിവാരി ഗ്രാമത്തില്‍ വച്ചാണ് പതിനൊന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.

വിക്രന്തും മൂന്നു കൂട്ടുകാരും ചേര്‍ന്നാണ് ഇത് ചെയ്തത് എന്നാണ് സംശയിക്കുന്നത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English Summary: Parents of a 16-year-old girl have lodged a police complaint against Vikrant, the son of a former Bahujan Samaj party(BSP) MLA Ajay Yadav here today. Police sources here said the girl, student of class 11, was kidnapped on March 15 from her Rewari village in the Sakit area. The family members of the girl accused Vikrant and his three friends of this kidnapping.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :