എം‌എല്‍‌എമാരുടെ തൊഴില്‍ നികുതി; നഗരസഭ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകും

തിരുവനന്തപുരം| WEBDUNIA|
എം‌എല്‍‌എമാരുടെ തൊഴില്‍ നികുതി ആവശ്യപ്പെട്ട തിരുവനന്തപുരം സെക്രട്ടറിയ്ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ. തൊഴില്‍ നികുതി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ ‌സ്പീക്കറെ കാണാന്‍ പറഞ്ഞിരുന്നെങ്കിലും സെക്രട്ടറി ട് ഭാസ്ക്കരന്‍ അതിനു തയ്യാറായില്ല. ഇതോടെ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് സ്‌പീക്കര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

സ്‌പീക്കറിനെ കാണാനായി എന്തുകൊണ്ടാണ് ഹാജരാകാത്തതെന്ന് സെക്രട്ടറി ഇതുവരെ സ്പീക്കറിനെ അറിയിച്ചിട്ടില്ല. ഇതൊടെ വിഷയത്തില്‍ സ്പീക്കര്‍ സര്‍ക്കാറിന് കത്തെഴുതുകയായിരുന്നു. സാമാജികര്‍ ചെയ്യുന്നത് തൊഴിലല്ലെന്നും പൊതു സേവനമാണെന്നും അതിനാല്‍ തൊഴില്‍ നികുതി അടയ്ക്കേണ്ടതില്ലെന്നുമാണ് നിയമസഭയുടെ പൊതു അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :