ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നു

കോഴിക്കോട്| WEBDUNIA|
PRO
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഉഷ സ്‌കൂള്‍ ക്യാമ്പസില്‍ ഫെബ്രുവരി ഒന്നിന് ശനിയാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ട്.

2001, 2002, 2003 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം.

താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, പഞ്ചായത്ത്/മുന്‍സിപാലിറ്റി/കോര്‍പ്പറേഷനില്‍ നിന്ന് ലഭിക്കുന്ന വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ, സ്‌പോര്‍ട്സ് കിറ്റ് എന്നിവ സഹിതം ഫ്രെബ്രുവരി ഒന്നിന് രാവിലെ എട്ടു മണിക്ക് ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തണം.

ഫോണ്‍: 0496- 2645811, 2645812.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :