പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയും

പെട്രോള്‍, ഡീസല്‍, വില
ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (11:20 IST)
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ കുത്തനെ ഇടിഞ്ഞതിനേ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയുമെന്ന് സൂചന. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 2.50 രൂപ കുറവ് വരുത്താനാണ് സാധ്യത.

അന്താരാഷ്ട്ര വിപണിയില്‍ ബ്രന്റ് ക്രൂഡ് ഓയില്‍ ബാരലിന് 82.60 ഡോളര്‍ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഇതാണ് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ സാഹചര്യമൊരുക്കിയത്. ഇതോടെ രാജ്യത്തെ പെട്രോള്‍ വില 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തും.

കഴിഞ്ഞ 18നാണ് ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. വില നിയന്ത്രണം നീക്കിയതിന് ശേഷം ഒരു തവണ ഡിസല്‍ വിലയില്‍ 3.37 രൂപ കുറവ് വരുത്തുകയും ചെയ്തിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :