ഓട്ടോ-ടാക്‌സി നിരക്ക്‌: തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചേക്കും

തിരുവനന്തപുരം| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (17:42 IST)
ഓട്ടോ-ടാക്‌സി നിരക്ക്‌ വര്‍ധിപ്പിക്കാനെടുത്ത തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചേക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞ സാഹചര്യത്തിലാണ്‌ നിരക്ക്‌ വര്‍ധന മരവിപ്പിക്കാന്‍ ആലോചിക്കുന്നത്‌. നിരക്ക്‌ വര്‍ധന സംബന്ധിച്ച്‌ അന്തിമ ഉത്തരവ്‌ പുറത്തിറങ്ങിയിട്ടില്ല. 75 രൂപയായിരുന്ന പെട്രോള്‍ നിരക്ക്‌ ഇപ്പോള്‍ 70.47 രൂപയായി കുറഞ്ഞിട്ടുണ്ട്‌. ഡീസല്‍ വിലയില്‍ ഒറ്റയടിക്ക്‌ 3.37 രൂപ കുറഞ്ഞു. 59.72 രൂപയാണ്‌ ഡീസലിന്റെ പുതിയ നിരക്ക്‌.

ഇന്ധനവില വര്‍ധനവിന്റെ പശ്‌ചാത്തലത്തില്‍ ഓട്ടോയുടെ മിനിമം നിരക്ക്‌ 15 രൂപയില്‍ നിന്ന്‌ 20 രൂപയായും ടാക്‌സി നിരക്ക്‌ 150 രൂപയായും വര്‍ധിപ്പിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്‌.

എന്നാല്‍ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ പുറത്തിറങ്ങുന്നതിന്‌ മുമ്പ്‌ ഇന്ധനവില കുറഞ്ഞ സാഹചര്യത്തില്‍ നിരക്ക്‌ വര്‍ധന നടപ്പിലാക്കിയേക്കില്ലെന്നാണ്‌ സൂചന. പുതുക്കിയ ഓട്ടോ ടാക്‌സി നിരക്ക്‌ ഒക്‌ടോബര്‍ ഒന്ന്‌ മുതല്‍ നടപ്പിലാക്കാനാണ്‌ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ ഉത്തരവ്‌ ഇറങ്ങാതിരുന്നത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :