പുനെ സ്ഫോടനം: ആറു പേരെ അറസ്റ്റു ചെയ്തു

പുനെ| WEBDUNIA|
PTI
PTI
പുനെയില്‍ ബുധനാഴ്ചയുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ആറ് പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സ്ഫോടനത്തില്‍ പരുക്കേറ്റ സന്ദീപ്‌ ബാബുറാവു പാട്ടീലുള്‍പ്പെടെയുള്ളവരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‍. പൊലീസ് നിരീക്ഷണത്തില്‍ കഴിയുന്ന ഇയാള്‍ പുനെയിലെ സസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

പാട്ടീലിന്റെ ഭാര്യ സത്യകല, അവരുടെ സഹോദരന്‍, അയല്‍‌വാസി തുടങ്ങിയവരെയാണ്‌ പുനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത്‌. സന്ദീപിന്റെ വീട്ടില്‍ റെയ്ഡ്‌ നടത്തിയ പൊലീസ്‌ ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട്‌ പിടിച്ചെടുത്തു. ഇയാള്‍ വിദേശയാത്രകള്‍ നടത്തിയതായി വ്യക്തമായതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

ബുധനാഴ്ച രാത്രി ഏഴരയ്ക്കും 8.35നുമിടയിലാണ് ഉഗ്രശേഷിയില്ലാത്ത സ്ഫോടനങ്ങള്‍ ഉണ്ടായത്. ക്രൈംബ്രാഞ്ച് എ സി പി വിനോദിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിനൊപ്പം ഭീകരവിരുദ്ധസേനയും അന്വേഷണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. സ്ഫോടനങ്ങളുടെ ഉദ്ദേശ്യലക്‍ഷ്യങ്ങള്‍ ബോധ്യമായിട്ടില്ല.

അതേസമയം, സ്ഫോടനങ്ങള്‍ ആസൂത്രിതമാണെന്ന്‌ കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍ കെ സിംഗ്‌ പറഞ്ഞു. സംഭവത്തിന്‌ പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്ന്‌ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :