പുതിയ പാര്‍ലമെന്റ് 2014 ജൂണിനു മുന്‍പ് അധികാരത്തില്‍ വരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
PRO
പുതിയ പാര്‍ലമെന്റ് 2014 ജൂണ്‍ ഒന്നിനു മുന്പ് അധികാരത്തില്‍ വരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത്. പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പലഘട്ടങ്ങളിലായി നടക്കും.

അടുത്ത തെരഞ്ഞെടുപ്പ് ആറോ ഏഴോ ഘട്ടങ്ങളായി നടക്കാനാണ് സാദ്ധ്യത. തെരഞ്ഞെടുപ്പിനു വേണ്ട ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ കമ്മീഷന്‍ തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് മാസം പകുതിയോടെ ആരംഭിക്കും. ഇന്ത്യയില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തില്‍ നിന്ന് വൈകിയിട്ടില്ല.

പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി മേയ് 31ന് അവസാനിക്കും. അതിനാല്‍ തന്നെ ജൂണ്‍ ഒന്നിനു മുന്പായി പുതിയ പാര്‍ലമെന്റ് അധികാരത്തില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :