പാന്‍‌മസാലയ്ക്ക് പ്ലാസ്റ്റിക് കവര്‍ പാടില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
മാര്‍ച്ച് ഒന്ന് മുതല്‍ പാന്‍‌മസാല, തുടങ്ങിയ പുകയില ഉല്‍പ്പനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ വില്‍ക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍, കമ്പനികള്‍ക്ക് ഡിസംബര്‍ ഏഴിന് നിശ്ചയിച്ച സമയപരിധിയില്‍ ഇളവ് നല്‍കുന്നതല്ല എന്നും കോടതി പറഞ്ഞു.

വായില്‍ ഉണ്ടാകുന്ന തൊണ്ണൂ‍റ് ശതമാനം അര്‍ബുദങ്ങള്‍ക്കും പുകയില ചവയ്ക്കുന്നത് കാരണമാവുന്നു എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉപക്ഷേപവും കോടതി അംഗീകരിച്ചു. വിവിധ പുകയില ഉല്‍പ്പന്നങ്ങളുടെ ദോഷവശങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചിരുന്നു.

സര്‍ക്കാര്‍ ഫെബ്രുവരി ഏഴിനാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനെതിരെ കോടതിയിലെത്തിയ ഹര്‍ജികളില്‍ കേന്ദ്രത്തിന്റെ അഭിപ്രായം കോടതി പലതവണ ചോദിച്ചിരുന്നു. ‘പ്ലാസ്റ്റിക് മാനേജ്മെന്റ് ആന്‍ഡ് ഡിസ്പോസല്‍ നിയമം 2009’ അടിസ്ഥാനമാക്കിയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :