‘ക്ലീന്‍’ സന്ദേശവുമായി അവര്‍ നടന്നു, 700 കിലോമീറ്റര്‍!

ശബരിമല| WEBDUNIA|
PRO
‘പ്ലാസ്റ്റിക് ഉപേക്ഷിക്കുക’ എന്ന സന്ദേശവുമായി അവര്‍ നടന്നെത്തി. ഒന്നും രണ്ടുമല്ല, 700 കിലോമീറ്ററാണ് നടന്നത്. പ്ലാസ്റ്റിക്‌ രഹിത ഇരുമുടിക്കെട്ടുകളുമായി പതിനെട്ടാംപടി ചവിട്ടുക, പ്ലാസ്റ്റിക്‌ വിമുക്തമാക്കുക മുതലായ മുദ്രാവാക്യങ്ങളുമായി ക്ലീന്‍ ശബരിമല വിളംബര തീര്‍ത്ഥാടകസംഘമാണ് ശബരിമലയിലെത്തിയത്.

ചെന്നൈയില്‍ നിന്നും 700 കിലോമീറ്റര്‍ നടന്നെത്തിയ തീര്‍ത്ഥാടകസംഘത്തെ ദേവസ്വം എക്സിക്യൂട്ടീവ്‌ ഓഫിസര്‍ വി എസ്‌ ജയകുമാറും സന്നിധാനം പൊലീസ്‌ സ്പെഷ്യല്‍ ഓഫീസര്‍ എ കെ വേണുഗോപാലും പൂമാലയിട്ട്‌ സ്വീകരിച്ചു.

ചെന്നൈയിലെ ഇക്കോ പില്‍ഗ്രിമേജിന്‍റെ ട്രസ്റ്റിമാരും, ക്ലീന്‍ ശബരിമല പദ്ധതിയുടെ മുഖ്യഭാരവാഹികളും മലയാളികളുമായ ടി ആര്‍ അനന്തപത്മനാഭന്‍റെയും ശ്രീജിത്‌ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ്‌ തീര്‍ത്ഥാടകസംഘം പ്ലാസ്റ്റിക്‌ രഹിത ഇരിമുടിക്കെട്ടുകളുമായി ശബരിമലയില്‍ നടന്നെത്തിയത്.

ഇതാദ്യമായല്ല ഇവരുടെ ഈ ഉദ്യമം. കഴിഞ്ഞ വര്‍ഷത്തെ മകരവിളക്കിനും ഈ വര്‍ഷം ജനുവരി നാലിനും ക്ലീന്‍ ശബരിമലയുടെ 500 സന്നദ്ധസേവകര്‍ വീതം പ്ലാസ്റ്റിക്‌ രഹിത ഇരുമുടിക്കെട്ടുകളുമായി ശബരിമലയിലെത്തിയിരുന്നു.

തന്ത്രി കണ്ഠരര്‌ രാജീവരുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്‌, ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും ക്ലീന്‍ ശബരിമല പ്രചാരണം ശക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :