പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ എതിര്‍ക്കണമെന്ന് ഒമര്‍ അബ്ദുള്ള

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇന്ത്യ ഗൗരവകരമായി കാണണമെന്നും ഇതിനെ ശക്തമായി എതിര്‍ക്കണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയാണ് ആക്രമണങ്ങള്‍ നടത്തുന്നത്. ജമ്മു കശ്മീരില്‍ മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ ഏറ്റവും വലിയ ഗുണഫലം വെടിനിര്‍ത്തല്‍ കരാറായിരുന്നു. ഇത് നിലനില്‍ക്കണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ഒമര്‍ പറഞ്ഞു.

ബുധനാഴ്ച്ച നജ്‌വല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമത്തിലെ ജനവാസ കേന്ദ്രത്തില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു കുട്ടികളടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :