പരീക്ഷാഹാളില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ചു

ഭോപ്പാല്‍| WEBDUNIA|
PRO
PRO
പരീക്ഷാഹാളില്‍ ദളിത് വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ചു പരിശോധിച്ചതായി പരാതി. മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് വിവാദത്തിലായിരിക്കുന്നത്.

മാര്‍ച്ച് 15-ന് നടന്ന ഗണിത പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. കോപ്പിയടിച്ചു എന്ന സംശയത്താലാണ് 15 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ചത്. വനിതാ പരിശോധകര്‍ ആണ് വിദ്യാര്‍ഥിനികളെ അപമാനിച്ചത്. അവര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ ഹാളില്‍ ഉണ്ടായിരുന്നു.

നാണക്കേട് മൂലം പെണ്‍കുട്ടികള്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇവരുടെ മാതാപിതാക്കള്‍ കാര്യമറിഞ്ഞത്. അവര്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി.

English Summary: In a shocking incident, two teenage Dalit girls were humiliated and stripped by women invigilators in front of 40 boys during a class X State board examination in Madhya Pradesh's Narsinghpur district.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :