പരീക്ഷണങ്ങള്‍ക്കുള്ള സമയം കഴിഞ്ഞു: ധോണി

സിഡ്നി| WEBDUNIA|
PRO
PRO
ത്രിരാഷ്ട്ര പരമ്പരയില്‍ ഇനി പരീക്ഷണങ്ങള്‍ക്ക് സമയമില്ലെന്ന് ടീം ഇന്ത്യയുടെ നായകന്‍. വിവാദമായ റൊട്ടേഷന്‍ രീതി അടുത്ത മത്സരങ്ങളില്‍ നടപ്പിലാക്കില്ലെന്നും ധോണി പറഞ്ഞു.

നമുക്ക് മൂന്ന് മികച്ച ഓപ്പണര്‍മാരുണ്ട്. ഓപ്പണര്‍മാര്‍ മൂന്നുപേരും ബൌണ്ടറികളും സിംഗിള്‍സും പെട്ടെന്ന് നേടാന്‍ കഴിയുന്നവരാണ്. മൂന്ന് ഓപ്പണര്‍മാരും മത്സരത്തിനിറങ്ങുമ്പോള്‍ പിഞ്ച് ഹിറ്ററുടെ ആവശ്യമില്ലെന്നും ധോണി പറഞ്ഞു.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ സെവാഗിനെയും സച്ചിനെയും ഗംഭീറിനെയും റൊട്ടേഷന്‍ രീതിയിലായിരുന്നു ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് ഇതെന്നായിരുന്നു ധോണി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഓപ്പണര്‍മാരില്‍ ഫീല്‍ഡിംഗില്‍ മോശമായതിനാലാണ് റൊട്ടേഷന്‍ രീതി നടപ്പിലാക്കുന്നത് എന്ന് ധോണി പിന്നീട് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ സെവാഗ് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ടീമില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകളും വന്നു. എന്നാല്‍ ധോണിയും സെവാഗും ഭിന്നതയില്ലെന്നും ചില തെറ്റിദ്ധാരണകള്‍ മാത്രമാണ് ഉണ്ടായതെന്നും കഴിഞ്ഞദിവസം ടീം മാനേജ്മെന്റ് പറഞ്ഞിരുന്നു. സെവാഗുമായി ഭിന്നതയില്ലെന്നും അടുത്ത മത്സരങ്ങളില്‍ വിജയിച്ച് ഫൈനലിലെത്തുകയാണ് ലക്‍ഷ്യമെന്നും ഇന്ന് ധോണിയും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :