പരപുരുഷ ബന്ധം ആരോപിച്ചു, സ്വയം തീകൊളുത്തി!

രാജ്കോട്ട്| WEBDUNIA|
PRO
അയല്‍ക്കാര്‍ പരപുരുഷ ബന്ധം ആരോപിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ ജാം‌നഗറില്‍ ഒരു യുവതി മകന്റെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തിയവരുടെ പേരുകള്‍ ചുവരില്‍ കോറിയിട്ട ശേഷമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സുഭാഷ് നഗറിലെ ദിഗ്‌വിജയ് സൊസൈറ്റിയിലെ താമസക്കാരി കിരണ്‍ മാംഗെ എന്ന ഇരുപത്തിയേഴുകാരിയാണ് അപമാനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ഒരുങ്ങിയത്. ഇവരുടെ മകന്‍ പാര്‍ത്ഥ് എന്ന നാലുവയസ്സുകാരനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കിരണിന്റെ നില അതീവ ഗുരുതരമാണ്.

അയല്‍ക്കാരായ അഞ്ച് പേരുടെ പേരുകളാണ് കിരണ്‍ ഭിത്തിയില്‍ കോറിയിട്ടിരുന്നത്. കിരണ്‍ വിവാഹിതയാണെങ്കിലും ഒരു കുട്ടിയുടെ മാതാവാണെങ്കിലും പരപുരുഷന്‍‌മാരുമായി ബന്ധം പുലര്‍ത്തുന്നുണ്ട് എന്ന് ഇവര്‍ ആരോപിച്ചതിനെ തുടര്‍ന്ന് പൊതു ജനമധ്യത്തില്‍ ഏറ്റ അപമാനമാണ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് കിരണിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

കിരണിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് ആരോപിക്കുന്ന അഞ്ച് പേരുടെ പേരില്‍ കേസെടുക്കുന്നതിനായി ജാംനഗര്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :