പീഡനം: പ്രിന്‍സിപ്പല്‍ ആത്മാഹൂതിക്ക് ശ്രമിച്ചു

ജാന്‍പൂര്‍| WEBDUNIA|
യുപിയിലെ ഒരു സ്കൂളിന്റെ വനിതാ‍ പ്രിന്‍സിപ്പല്‍ മാനേജരുടെ പീഡനത്തില്‍ മനം‌നൊന്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

ജാന്‍പൂര്‍ നഗരത്തിലെ ഷാഗഞ്ച് പ്രദേശത്ത് സ്കൂള്‍ മാനേജരുടെ വസതിക്ക് പുറത്താണ് സംഭവം നടന്നത്. സ്കൂള്‍ മാനേജര്‍ കാരണമാണ് താന്‍ ഇത്തരമൊരു പ്രവര്‍ത്തിക്കു മുതിരുന്നത് എന്ന കുറിപ്പും പ്രിന്‍സിപ്പല്‍ എഴുതി വച്ചിരുന്നു.

വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി നിരവധി തവണ സ്കൂള്‍ മാനേജര്‍ തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന് പ്രിന്‍സിപ്പലിന്റെ കുറിപ്പില്‍ പറയുന്നതായി പൊലീസ് വെളിപ്പെടുത്തി.

മാനേജര്‍ക്ക് തന്നെ വിവാഹം ചെയ്യുന്നതിന് താല്‍‌പര്യമില്ല എന്ന് അറിഞ്ഞതോടെയാണ് പ്രിന്‍സിപ്പല്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വെളിവായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :