ഗാര്‍ഹിക പീഡനത്തിന് കരളലിയിക്കുന്ന ഒരു ഉദാഹരണം കൂടി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് ഒരാള്‍ ഭാര്യയുടെ ചെവിയും മൂക്കും അരിഞ്ഞു!
ശനിയാഴ്ചയാണ് സംഭവം നടന്നത്. കല്യാണ്‍ ഭോണ്ഡ്‌വെ എന്ന സ്കൂള്‍ അധ്യാപികയാണ് ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായത്. സംശയരോഗിയായ ഭര്‍ത്താവ് ഇവരെ ദയയില്ലാതെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് നിര്‍ദ്ദയമായ പീഡനത്തിന് വഴിവച്ചത്.
ഇന്ത്യന്‍ സേനയില്‍ നിന്ന് പിരിഞ്ഞയാളാണ് ക്രൂരത കാട്ടിയ ഭര്‍ത്താവ്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.