പത്താന്‍‌കോട്ട് ഒരാള്‍ സൈന്യത്തിന്‍റെ പിടിയില്‍; വീണ്ടും ഭീകരര്‍ എത്തിയെന്ന് സംശയം

Pathankot, Terrorist, Pak, Modi, Nawas Sherif, പത്താന്‍‌കോട്ട്, ഭീകരര്‍, ഗുര്‍ദാസ്പൂര്‍, പാക്, മോഡി, നവാസ് ഷെരീഫ്
പത്താന്‍‌കോട്ട്| Last Modified ബുധന്‍, 6 ജനുവരി 2016 (20:31 IST)
പത്താന്‍കോട്ട് സൈനിക താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളുടെ പക്കല്‍ നിന്ന് ഒരു ബാഗ് കണ്ടെടുത്തു. സൈനികതാവളത്തിന് സമീപം ചുറ്റിക്കറങ്ങുകയായിരുന്ന ഇയാളെ സൈന്യം പിടികൂടുകയായിരുന്നു. എന്താണ് ഇയാളുടെ ലക്‍ഷ്യം എന്നത് വ്യക്തമായിട്ടില്ല.

അതേസമയം, ഗുര്‍ദാസ്പൂരില്‍ വീണ്ടും ഭീകരര്‍ എത്തിയതായി സംശയം. സൈനിക യൂണിഫോമില്‍ രണ്ട് അപരിചിതരെ ഗുര്‍ദാസ്പൂരിലെ സൈനിക കേന്ദ്രത്തിനു സമീപം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഇതോടെ കൂടുതല്‍ ഭീകരര്‍ വന്നിട്ടുണ്ടാകാമെന്ന് സുരക്ഷാസേനയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഈ മേഖലയിലെ സൈനികത്താവളങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി. ഗുര്‍ദാസ്പൂരില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

പത്താന്‍‌കോട്ട് വ്യോമസേനാ താവളം ആക്രമിക്കുന്നതിന് മുമ്പ് ഭീകരര്‍ പല തവണ ട്രയല്‍ നടത്തിയതായാണ് സൂചന. രണ്ടായിരം ഏക്കറിലേറെ വ്യാപ്തിയുള്ള പത്താന്‍‌കോട്ട് സൈനികത്താവളം ഏതെങ്കിലുമൊരു സംഘടനയ്ക്ക് ഒറ്റദിവസം തലയിലുദിച്ച ബുദ്ധിയല്ലെന്നാണ് എന്‍ ഐ എയുടെ വിലയിരുത്തല്‍. ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ട പരിശീലനത്തിനും ട്രയലിനും ശേഷമായിരുന്നിരിക്കണം കഴിഞ്ഞ ദിവസം ഇന്ത്യയെ പിടിച്ചുകുലുക്കിയ ആക്രമണം നടത്തിയത്.

പാകിസ്ഥാനിലെ ഒരു വ്യോമതാവളത്തില്‍ ഈ ആക്രമണത്തിന്‍റെ മോക് ഡ്രില്‍ നടത്തിയിരുന്നു എന്നാണ് സൂചന. ഈ മോക് ഡ്രില്‍ ഐ എസ് ഐയുടെയും പാക് സൈന്യത്തിന്‍റെയും അറിവോടെയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.

വളരെ കൃത്യമായ പ്ലാനിംഗോടെയാണ് ഭീകരര്‍ പത്താന്‍‌കോട്ട് പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവര്‍ ഉദ്ദേശിച്ച രീതിയില്‍ ആക്രമണം ഫലം കണ്ടില്ലെങ്കിലും ഇന്ത്യയെ ദിവസങ്ങളോളം വിറപ്പിക്കാനും രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താനും ഭീകരര്‍ക്ക് കഴിഞ്ഞു.

ഇന്ത്യയുടെ സുരക്ഷാസംവിധാനങ്ങളെപ്പറ്റി ജനങ്ങളില്‍ ആശങ്ക പടര്‍ത്താന്‍ കഴിഞ്ഞു. അരഡസനിലേറെ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അത്യാധുനിക ആയുധങ്ങളും സ്ഫോടകശേഖരവൂമായി ഭീകരര്‍ ഇന്ത്യയുടെ സൈനികതാവളത്തില്‍ കടന്നുകൂടിയതിന്‍റെ രഹസ്യങ്ങളും വഴികളും വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :