തിരുവനന്തപുരം|
Last Modified ബുധന്‍, 6 ജനുവരി 2016 (18:06 IST)
പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍റെ വീട് സന്ദര്‍ശിച്ച എം ബി രാജേഷിന് ഫേസ്ബുക്കില്‍ തെറിവിളി. നിരഞ്ജന്‍റെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് രാജേഷ് ഇട്ട പോസ്റ്റിന് താഴെയാണ് തെറിവിളിച്ചുകൊണ്ടുള്ള കമന്‍റുള്ളത്.
ആ കമന്‍റിന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തി ശക്തമായ ഭാഷയില്‍ മറുപടി നല്‍കിക്കൊണ്ട് എം ബി രാജേഷ് പുതിയ പോസ്റ്റുമിട്ടിട്ടുണ്ട്. രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ധീര സൈനികന്‍ ലെഫ്റ്റനന്‍റ് കേണല്‍ ഇ.കെ.നിരഞ്ജന്‍റെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് എന്റെ പോസ്റ്റിന് താഴെ ഒരു സംഘിയുടെ കമന്‍റാണിത് ! (സംഘിയെന്ന് വിളിച്ചത് ഈ കമ്മന്‍റിട്ട നികൃഷ്ടന്‍റെ പ്രൊഫൈലില്‍ പോയി ഉറപ്പ് വരുത്തിയ ശേഷമാണ്.) സംഘികള്‍ സംഘടിതമായി നടത്തിയ തെറിവിളികളില്‍ ഏറ്റവും അറപ്പുളവാക്കുന്ന ഒന്ന്. രക്തസാക്ഷിയുടെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് ഇത്ര നീചമായ ഭാഷ ഉപയോഗിച്ച് രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന സംസ്ക്കാരം എല്ലാവരും വിലയിരുത്തട്ടെ. കൂടുതലൊന്നും പറയുന്നില്ല.