ബിജെപി ഇതെന്താ കാട്ടിക്കൂട്ടുന്നത്? - ശിവസേനയുടെ സംശയം തീരുന്നില്ല!

BJP, Modi, Pathankot, Pakistan, Sivasena,  ബി ജെ പി, മോഡി, ശിവസേന, പത്താന്‍‌കോട്ട്, പാകിസ്ഥാന്‍
മുംബൈ| Last Modified ബുധന്‍, 6 ജനുവരി 2016 (17:27 IST)
കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിച്ച് ജനങ്ങളുടെ ദേഷ്യം സമ്പാദിക്കുകയാണ് ഇപ്പോഴത്തെ ബിജെപി സര്‍ക്കാരെന്ന് ശിവസേന. പത്താന്‍കോട്ടിലെ ഭീകരാക്രമണം മരണാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുന്നതാണെന്നും ശിവസേനയുടെ വിമര്‍ശനം. മുഖപത്രമായ ‘സാമ്ന’യിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

വലിയ ഭൂരിപക്ഷം ലഭിച്ച് അധികാരത്തിയതാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് എന്ത് മാറ്റമാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്? പാകിസ്ഥാന്‍ വിഷയത്തിലായാലും രാമക്ഷേത്രം സംബന്ധിച്ച കാര്യത്തിലായാലും കഴിഞ്ഞ സര്‍ക്കാര്‍ എന്ത് പ്രവര്‍ത്തിച്ചോ അത് ആവര്‍ത്തിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍.

ജനങ്ങളുടെ വിലയിരുത്തലുകള്‍ക്ക് സര്‍ക്കാര്‍ നയങ്ങളില്‍ പ്രാധാന്യം നല്‍കണമെന്നും ശിവസേന നിര്‍ദ്ദേശിക്കുന്നു.

മുംബൈ ഭീകരാക്രമണം, കാര്‍ഗില്‍ യുദ്ധം, പത്താന്‍കോട്ടിലെ ആക്രമണം - ഇതിനെല്ലാം ശേഷവും ചോദ്യങ്ങള്‍ അവശേഷിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ ബി ജെ പി സര്‍ക്കാരും ആവര്‍ത്തിക്കുന്നു. ഇതിലൂടെ ജനങ്ങളുടെ വിദ്വേഷം സമ്പാദിക്കുന്നു - ശിവസേന കുറ്റപ്പെടുത്തുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :