പതിനേഴുകാരിയെ രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് വെടിവെച്ചു കൊന്നു. ഡല്‍ഹിയിലെ ദക്ഷിണപുരിയിലാണ് സംഭവം. രാത്രി പത്തു മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രണ്ട് ചെറുപ്പക്കാര്‍ പെണ്‍കുട്ടിക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും അമ്മയും മാത്രമാണ് ദക്ഷിണാപുരിയിലെ വീട്ടില്‍ താമസം. കുട്ടിയുടെ അച്ഛന്‍ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്. കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെയും കൂട്ടുകാരെയുമാണ് സംശയമെന്ന് കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലാപാതകത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു