പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നു

ലാഹോര്‍| WEBDUNIA| Last Modified വ്യാഴം, 25 ജൂലൈ 2013 (12:11 IST)
PRO
പീഡനശ്രമം തടഞ്ഞ പതിനഞ്ചകാരിയെ പെട്രോളൊഴിച്ചു കത്തിച്ചു കൊന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ഖാന്‍ ജില്ലയിലാണ് ക്രൂര കൊലപാതകം നടന്നത്.

സഹപാഠിയുടെ വീട്ടില്‍ തയ്യല്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ കൂട്ടുകാരിയുടെ സഹോദരന്‍ മുഹമ്മദ് ഇംതിയാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പീഡനശ്രമത്തെ പെണ്‍കുട്ടി തടയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശതയാക്കിയ മുഹമ്മദ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഉറക്കെ നിലവിളിച്ച പെണ്‍കുട്ടി വീട്ടിനുള്ളില്‍ കത്തിയമരുകയായിരുന്നു. സമീപ വാസികള്‍ എത്തിയപ്പോഴെക്കും പെണ്‍കുട്ടി ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിള്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനു ശേഷം പ്രതി ഇംതിയാസ് ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :