ഐ പി എല്‍ ആറാം സീസണിലെ 15 മത്സരങ്ങളിലും ഒത്തുകളി നടന്നുവെന്നു സംശയിക്കുന്നതായി ദില്ലി പൊലീസ്. രാജസ്ഥാന് റോയല്‍സിന് പുറമേ മറ്റ് ചില ടീമുകളിലെ കളിക്കാരും ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നാണ് ഫോണ്‍ കോളുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മറ്റ് ചില കളിക്കാരുടെയും വാതുവയ്പുകാരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിലൂടെ ഇത് കൂടുതല്‍ വ്യക്തമാകുമെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.