പതിഞ്ച്കാരിയെ സഹപാഠി പീഡിപ്പിച്ചു

അമൃത്‌സര്‍| WEBDUNIA| Last Modified വെള്ളി, 14 ജൂണ്‍ 2013 (16:19 IST)
PRO
PRO
പതിഞ്ച്കാരിയെ സഹപാഠി ബലാത്സംഗം ചെയ്തു. അമൃത്‌സറിലെ പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചാണ് പീഡനം നടന്നത്. പ്രതിയായ സഹപാഠിയുടെ അച്ഛന്‍ അമൃത്‌സര്‍ പൊലീസില്‍ സബ് ഇന്‍സ്പെക്‍ടറാണ്.

പെണ്‍കുട്ടിയെ സഹപാഠി രണ്ട് തവണയാണ് പീഡനത്തിനിരയാക്കിത്. സ്കൂള്‍ വിട്ടതിനുശേഷം വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ സഹപാഠി പീഡിപ്പിക്കുകയായിരുന്നു. ആദ്യ പീഡനത്തിനുശേഷം വിവരങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും സഹപാഠി പെണ്‍കുട്ടിക്ക് താക്കീത് നല്‍കി. തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷവും പെണ്‍കുട്ടിയെ ഇത്തരത്തില്‍ പീഡിപ്പിക്കുകയായിരുന്നു.

സഹപാഠിയുടെ ഉപദ്രവം കൂടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്ന മുറക്ക് സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :