പട്ടിണി മാറ്റാന്‍ വൃക്ക വില്‍ക്കുന്ന ഗ്രാമം

ബിന്‍ഡോള്‍| WEBDUNIA|
PRO
PRO
പശ്ചിമബംഗാളിലെ വടക്കന്‍ ദിയാഞ്ജ്പൂരിലെ ബിന്‍ഡോള്‍ ഗ്രാമം ഇപ്പോള്‍ അറിയപ്പെടുന്നത് വൃക്കകള്‍ വില്‍ക്കുന്ന ഗ്രാമമെന്നാണ്. കൊടിയ ദാരിദ്ര്യത്തിലാണ്ട ഗ്രാമവാസികള്‍ പട്ടിണിയില്‍ നിന്ന് രക്ഷനേടുന്നതിനായാണ് വൃക്കകള്‍ വില്‍ക്കുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഈ ഗ്രാമത്തിലെ കൃഷിയിടങ്ങളാകെ ഉണങ്ങി വരണ്ടുകിടക്കുകയാണ്.

ഒരിടത്തുപോലും കൃഷിയോ പച്ചപ്പോ കാണാനില്ല. ഗ്രാമത്തില്‍ കൃഷി പാടേ നശിച്ചതുകാരണം ആര്‍ക്കും തന്നെ തൊഴിലില്ല. പട്ടിണിമൂലം നിരവധി ഗ്രാമവാസികളാണ് ദിവസേന ഇവിടെ മരണവും കാത്തുകിടക്കുന്നത്. ഇതില്‍ നിന്ന് രക്ഷനേടാനാണ് മിക്കവരും തങ്ങളുടെ വൃക്കകള്‍ ഏജന്റുമാര്‍ മുഖേന വില്‍ക്കുന്നത്.

തങ്ങളുടെ ദാരിദ്ര്യം കാരണം ഇവര്‍ ശരാശരി 60, 000 മുതല്‍ ഒരു ലക്ഷം രൂപയ്‌ക്കാണ് വൃക്കകള്‍ വില്‍ക്കുന്നത്. പുരുഷന്മാര്‍ തങ്ങളുടെ വൃക്ക വിറ്റുകിട്ടിയ പണം ചിലവഴിച്ച്, കുറച്ചുദിവസങ്ങള്‍ക്കുശേഷം വീണ്ടും പട്ടിണി മാറ്റുന്നതിന് തങ്ങളുടെ ഭാര്യമാരുടെയും കുട്ടികളുടെയും വൃക്ക വില്‍ക്കുകയാണ് ഇവിടെ. ഇപ്പോള്‍തന്നെ ഗ്രാമത്തിലെ ഏകദേശം യുവാക്കളും വൃക്ക വിറ്റുകഴിഞ്ഞു.

English Summary: Bindol in West Bengal has another name - kidney village. The wasted, skeletal men and women you would see slumped under the shade of trees are awaiting death with feeble breaths. So they are selling kidneys. This is the kidney sale capital of the state, perhaps of the countr


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :