തീവ്രവാദിക്കൊപ്പം ഭാര്യയും ഏഴ് മക്കളും പൊലീസ് പിടിയില്‍

ജമ്മുകശ്മീര്‍| Last Modified വ്യാഴം, 22 മെയ് 2014 (15:42 IST)
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തീവ്രവാദിയെയും ഭാര്യയെയും ഏഴ് മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

തീവ്രവാദ പരിശീലനം കഴിഞ്ഞ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. മുക്തിയാര്‍ അഹമ്മദ് ഷമീന അക്തര്‍ കൂടാതെ ഇവരുടെ ഏഴ് മക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ 2001ല്‍ അഹമ്മദ് പാകിസ്ഥാനില്‍ പോയി തീവ്രവാദ പരിശീലനം നേടിയിരുന്നു. തുടര്‍ന്ന് തിരികെ എത്തിയ അഹമ്മദ് ഷമീനയെ വിവാഹം ചെയ്യുകയായിരുന്നു. പൊലീസ് ഇവരില്‍ നിന്നും രഹസ്യങ്ങള്‍ ശേഖരിച്ച് വരുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :