തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ എതിര്‍ത്തു കൊണ്ട് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
എല്ലാ സ്ഥാനാര്‍ത്ഥികളെയും എതിര്‍ക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. ഇതിന് മുന്നോടിയായി നിഷേധ വോട്ടിനെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും കോടതി പറഞ്ഞു. നിര്‍ദ്ദേശം പെട്ടന്ന് നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ക്ക് വോട്ട് നിരാകരിക്കാനുമുള്ള അവകാശം ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
വോട്ടിങ് യന്ത്രത്തില്‍ നിഷേധ വോട്ട് ചെയ്യാനായി പ്രത്യേക ബട്ടണ്‍ സ്ഥാപിക്കണമന്നും സുപ്രീം കോടതി പറഞ്ഞു. അതിനായി വോട്ടിങ് മെഷിനിന്റെ അവാസന ബട്ടണ്‍ ഇതിനായി രൂപികരിക്കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. സുപ്രീകോടതിയുടെ വിധി സ്വാഗതാര്‍ഹമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.