പശുവിന്റെ മക്കളുടെ പിതാവ് കുരങ്ങാണോ അതോ കാളയോ? ആര്‍ എസ് എസ്സിനെതിരെ രാജ്യസ്‌നേഹ പരീക്ഷയുമായി എസ് എഫ്‌ ഐ

കാസര്‍കോട്, അസഹിഷ്ണുത, ആര്‍ എസ് എസ്, എസ് എഫ് ഐ kasargod, intolerence, RSS, SFI
കാസര്‍കോട്| Sajith| Last Updated: ശനി, 20 ഫെബ്രുവരി 2016 (16:31 IST)
വേദി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്. അവിടെ ഒരു പരീക്ഷ നടക്കുകയാണ്. പരീക്ഷയെഴുതാനായി നൂറോളം വിദ്യാര്‍ത്ഥികള്‍. ആദ്യ ചോദ്യം ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയോ ഗോഡ്‌സെയോ എന്നാതായിരുന്നു. ഇതെന്ത് പരീക്ഷയെന്നോ? പരീക്ഷ നിങ്ങളുടെ രാജ്യ സ്‌നേഹം പരിശോധിക്കാനാന്‍ വേണ്ടിയാണ്‍. ആര്‍എസ്എസിന്റെ ദേശഭക്തിയെ പരിഹസിച്ചുകൊണ്ട് എസ്എഫ്‌ഐ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളാണ് ഇത്തരത്തിലൊരു ദേശസ്‌നേഹ പരീക്ഷ സംഘടിപ്പിച്ചത്.

വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന സംഘപരിവാറിന്റെയും നിര്‍വചനത്തിലെ രാജ്യസ്‌നേഹികളെ തേടുകയാണ് പരീക്ഷാ നടത്തിപ്പിലൂടെ എസ്എഫ്‌ഐ ചെയ്യുന്നത്. ജെഎന്‍യു സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് വ്യത്യസ്തമായ ഈ പരിപാടി ഒരുക്കിയത്. ഈ ട്രോള്‍ പരീക്ഷയിലെ ചോദ്യങ്ങളും ഏറെ രസകരമാണ്.

ശരിയുത്തരം ടിക്ക് ചെയ്യേണ്ട രീതിയില്‍ 14 ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്ളത്. ബീഫ് കഴിച്ചവരാരും തന്നെ പരീക്ഷാ ഹാളില്‍ പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് ചോദ്യ പേപ്പറില്‍ മുകളില്‍ തന്നെയുണ്ട്. പരീക്ഷയുടെ ആദ്യ ചോദ്യം ഇന്ത്യയുടെ രാഷ്ട്രപിതാവാരെന്നതാണ്. ഉത്തരങ്ങളായി കൊടുത്തിട്ടുളള്ള മഹാത്മാഗാന്ധിയുടെയും ഗോഡ്‌സെയുടെയും പോരുകളിലോന്നാണ് തിരഞ്ഞെടുക്കേണ്ടത്. പട്ടേലിന്റെയും വിഎസിന്റയും പേര് നല്‍കി ആര്‍എസ്എസിനെ നിരോധിച്ചതാരെന്നും, ഭഗത്‌സിംഗിന്റെയും സര്‍വര്‍ക്കറിന്റെയും പേര് നല്‍കി സ്വാതന്ത്ര്യസമര പോരാളിയാരെന്നും പരീക്ഷയില്‍ ചോദ്യങ്ങളുണ്ട്. ഗാന്ധി വധത്തെത്തുടര്‍ന്ന് നിരോധിച്ച സംഘടനയേതെന്നും ഗോഡ്‌സെയെ ചിലര്‍ ആരാധിക്കുന്നതിന്റെ കാരണവും
ഭരണഘടനാ ശില്‍പ്പിയാരെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ രസകരമായ ഉത്തരങ്ങളോടെ ചോദ്യപേപ്പറിലുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പായസം വിളമ്പിയ ആളാണ് നമ്മുടെ പ്രധാനമന്ത്രിയെന്നും ചോദ്യ പേപ്പര്‍ പറയുന്നു. ഫ്രാന്‍സില്‍ നിന്നും വിമാനം വാങ്ങുന്നതിനുള്ള പദ്ധതിയായാണ് മേക്ക് ഇന്‍ ഇന്ത്യയെ ചോദ്യ പേപ്പറില്‍ വിശേഷിപ്പിക്കുന്നത്. വിചാരധാരയിലെ പല നിലപാടുകളെയും ചേദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ തുറന്നുവെക്കുന്നു. പശുവിന്റെ മക്കളുടെ പിതാവ്,
കുരങ്ങനാണോ കാളയാണോ എന്ന ചോദ്യത്തോടെയാണ് പരീക്ഷ അവസാനിക്കുന്നത്.

ഇതേ പരിപാടി ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ബി വൈശാഖ് പറഞ്ഞു. പരീക്ഷയില്‍ സംഘപരിവാറിന്റെ ഇഷ്ട ഉത്തരങ്ങള്‍ നല്‍കുന്നവര്‍ക്ക്, രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റും എസ്എഫ്‌ഐ വിതരണം ചെയ്യുന്നുണ്ട്. അന്യമത വിധ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും
സംഘി രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റാകും ഇതിനു നല്‍കുകയെന്നും വൈശാഖ് പറഞ്ഞു.

വിദ്യാര്‍ത്ഥി സമൂഹത്തിനും പൊതു സമൂഹത്തിനും മുമ്പില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് ബോധ്യപ്പെടുത്താന്‍ ഈ ട്രോള്‍ പരീക്ഷ സഹായകരമാകുമെന്നാണ് എസ്എഫ്‌ഐ പ്രതീക്ഷിക്കുന്നത്. തമാശ നിറഞ്ഞതാണെങ്കിലും മൂര്‍ച്ചയുള്ള ചോദ്യങ്ങളിലൂടെ ശക്തമായ സന്ദേശമാണ് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്.

(ചിത്രത്തിനു കടപ്പാട്: റിപ്പോര്‍ട്ടര്‍ ടി വി)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :