നാല് കുട്ടികളുടെ അമ്മയെ ആര് ബലാത്സംഗം ചെയ്യും?- ഇരയോട് പൊലീസ്
ദിയോറിയ|
WEBDUNIA|
PTI
PTI
ബലാല്‍സംഗത്തിനിരയായതായി പരാതി നല്‍കാനെത്തിയ സ്ത്രീയ്ക്ക് പൊലീസിന്റെ അധിക്ഷേപം. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ ബങ്കടയില്‍ നിന്നുള്ള ദളിത് സ്ത്രീയെയാണ് എഎസ്‌പി അധിക്ഷേപിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് 35കാരിയായ സ്ത്രീയും ഭര്‍ത്താവും എഎസ്‌പി കേശവ് ചന്ദ്രഗോസ്വാമിയെ കാണാനെത്തിയത്. രണ്ട് ദിവസം മുമ്പ് സ്ത്രീ ബലാല്‍സംഗത്തിനിരയായി എന്നും എന്നാല്‍ പരാതി നല്‍കിയിട്ടും ലോക്കല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. സ്ത്രീയ്ക്ക് എത്ര പ്രായമുണ്ടെന്നും എത്ര കുട്ടികള്‍ ഉണ്ടെന്നും എഎസ്‌പി ചോദിച്ചു. സ്ത്രീ നാല് കുട്ടികളുടെ അമ്മയാണെന്നും മൂത്ത മകന് 17 വയസ്സുണ്ടെന്നും അറിഞ്ഞതോടെയായിരുന്നു അധിക്ഷേപം. നാല് കുട്ടികളുടെ അമ്മയെ ആരെങ്കിലും ബലാത്സംഗം ചെയ്യുമോ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യം. ഈ രംഗങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അതേസമയം, സ്ത്രീ ആദ്യം നല്‍കിയ പരാതിയില്‍ ചിലര്‍ ശല്യപ്പെടുത്തി എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് എഎസ്‌പി പറഞ്ഞു. ബലാത്സംഗത്തിന് ഇരായായതായി പിന്നീട് പരാതി നല്‍കുകയായിരുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായും എഎസ്‌പി പ്രതികരിച്ചു.