പരുക്കേറ്റ ഇരുവരെയും പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ചെവി അറ്റുതൂങ്ങിയ രജനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയയ്ക്കു വിധേയയാക്കി. സംഭവത്തില്‍ കൊല്ലാട് മലമേല്‍ക്കാവ് ക്ഷേത്രത്തിനു സമീപം ലാല്‍ജിയുടെ അമ്മ ശാന്തമ്മ, ഭാര്യ രജനി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മുറ്റത്തെ തെങ്ങില്‍നിന്നു കൊഴിഞ്ഞുവീണ തേങ്ങയെ ചൊല്ലിയാണ് ഇരുവരും വഴക്ക് ആരംഭിച്ചത്. പേട്ടുതേങ്ങ ആയതിനാല്‍ രജനി ഇത് പറമ്പിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ നല്ലതേങ്ങ കളഞ്ഞുവെന്ന് ആരോപിച്ചാണ് അമ്മായിയമ്മ വഴക്കിന് തുടക്കം കുറിച്ചതെന്ന് പൊലീസ് പറഞ്ഞു.
രജനിയുടെ ഭര്‍ത്താവ് ലാല്‍ജി സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസി കൂടിയായ പനച്ചിക്കാട് പഞ്ചായത്തംഗമാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തിയപ്പോഴേക്കും ഇരുവരും വീടിനുള്ളില്‍ അവശരായി കിടക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് ജീപ്പില്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.