തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (11:34 IST)
നാര്‍കോട്ടിക് ആക്‌ട് ഭേദഗതി ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കഞ്ചാവ് മാഫിയ ശക്തി പ്രാപിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാര്‍കോട്ടിക് ആക്ടിലെ പഴുതുകള്‍ കഞ്ചാവ് മാഫിയക്ക് രക്ഷയാകുന്നുണ്ട്. കഞ്ചാവ് മാഫിയയെ തടയാന്‍ ആക്ട് ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ബാറുകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കഞ്ചാവ് മാഫിയ സജീവമാകുമെന്നും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.