നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കോപ്റ്ററില്‍നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്തു

കൊഹിമ: | WEBDUNIA|
PRO
PRO
നാഗാലാന്‍ഡില്‍ പ്രചാരണ ഹെലികോപ്റ്ററില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഒരുകോടി രൂപ പിടിച്ചെടുത്തു. ഈ മാസം 23-നാണ് നാഗലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ്.

നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ഥി യെംലി ഫോം ഉപയോഗിച്ചിരുന്നതാണ് ഹെലികോപ്റ്ററെന്ന് സംശയിക്കുന്നു. ആദായനികുതി ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരമറിയിച്ചിട്ടുണ്ടെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സ്ഥാനാര്‍ഥിയോട് വിശദീകരണം തേടുമെന്നും തെരഞ്ഞെടുപ്പുകമ്മീഷന്‍ അറിയിച്ചു.

വന്‍തോതില്‍ പണം കൈവശംവെക്കുന്നതിനെതിരെ കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. വോട്ടെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍നിന്ന് വന്‍തുകകള്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നാഗാലാന്‍ഡിലെ പ്രചാരണപരിപാടി റദ്ദാക്കി. കാലാവസ്ഥ മോശമായതിനാല്‍ അദ്ദേഹത്തിന്റെ വിമാനത്തിന് ശനിയാഴ്ച ഡല്‍ഹിയില്‍നിന്ന് പറന്നുയരാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :